നഗര ഗതാഗത വികസനം: സുവനീര്‍ പ്രകാശനം ചെയ്തു
Sunday, December 22, 2024 1:15 AM IST
കൊച്ചി: നാഷണല്‍ റെയില്‍വെ ആന്‍ഡ് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ സമ്മിറ്റില്‍ കേരളത്തിലെ നഗര ഗതാഗത വികസനവുമായി ബന്ധപ്പെട്ട ബ്ലൂ പ്രിന്റിനെക്കുറിച്ചുള്ള പ്രത്യേക സുവനീര്‍ പ്രകാശനം ചെയ്തു.
വാട്ടര്‍ മെട്രോ, ഇലക്ട്രിക് ബസ്, മെട്രോ, ഇ- ഓട്ടോ തുടങ്ങിയവയിലൂടെ ക്ലീന്‍, ഗ്രീന്‍ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അടങ്ങിയതാണ് സുവനീര്‍.
മാരിയറ്റ് ഹോട്ടലില്‍ നടന്ന സമ്മിറ്റ് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അധ്യക്ഷനായിരുന്നു.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ബി. കാശിവിശ്വനാഥന്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ സിസ്റ്റംസ് സഞ്ജയ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്ദനന്, ജനറല്‍ മാനേജര്‍ സാജന് പി. ജോണ്‍, ജോയിന്റ് ജനറല്‍ മാനേജര്‍ സുമി നടരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.