നഴ്സുമാര്‍ക്ക് വിദേശ ജോലിക്ക് അവസരം
Sunday, December 22, 2024 1:15 AM IST
കൊച്ചി: മിഷന് 2025 പദ്ധതിയുടെ ഭാഗമായി ടേണ്‍ ഗ്രൂപ്പ്, എന്‍ എസ്ഡിസി ഇന്റര്‍നാഷണല്‍ എന്നിവര്‍ ചേര്‍ന്ന് അടുത്ത വര്‍ഷം ഏഴായിരം നഴ്സുമാര്‍ക്ക് വിദേശ ജോലിക്ക് അവസരം ലഭ്യമാക്കും.
രണ്ടായിരത്തിലേറെ നഴ്സുമാരെ ജര്മനിയിലാകും നിയോഗിക്കുക. ജര്‍മനിയിലെ മുന്‍നിര ആശുപത്രികളിലും കെയര്‍ ഹോമുകളിലും ജോലി ലഭിച്ച 62 സ്കില്‍ഡ് നഴ്സുമാരെ ആദരിക്കുന്നതിനായി കൊച്ചിയില്‍ നടത്തിയ ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍നിന്നുള്ള നഴ്സുമാര്ക്കാകും കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുകയെന്നും അധികൃതർ പറഞ്ഞു.