കോ​ട്ട​യം: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍ശ​ന്‍ വേ​ദി ഏ​ര്‍പ്പെ​ടു​ത്തി​യ ഗാ​ന്ധി ഭാ​ര​ത് അ​വാ​ര്‍ഡി​ന് ഡോ. ​ടി.​എ​സ്. ജോ​യി ര​ചി​ച്ച മ​ഹ​നീ​യം മ​ഹാ​ത്മാ​വി​ന്‍റെ മാ​ര്‍ഗം എ​ന്ന കൃ​തി അ​ര്‍ഹ​മാ​യി.

മ​ഹാ​ത്മാ​ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റാ​യ​തി​ന്‍റെ നൂ​റാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ​താ​ണ് ഗാ​ന്ധി ഭാ​ര​ത് അ​വാ​ര്‍ഡ്. ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യും ഫ​ല​ക​വും, പ്ര​ശം​സാ​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്.


28​ന് എ​റ​ണാ​കു​ളം ചാ​വ​റ ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ര്‍ അ​റി​യി​ച്ചു.