കേരളത്തില്‍ ഭരണത്തകര്‍ച്ച: ഷിബു ബേബി ജോണ്‍
Sunday, December 22, 2024 1:15 AM IST
മലപ്പുറം: വയനാട് ദുരന്തത്തിലെ ഇരകളെപോലും സംരക്ഷിക്കാന്‍ കഴിയാത്ത ഭരണത്തകർച്ചയാണു കേരളത്തിലെന്നും പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള അര്‍ഹതയില്ലെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ആര്‍എസ്പി മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നില്‍ നടത്തിയ മാര്‍ച്ചും പിക്കറ്റിംഗും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെക് 7 വ്യായാമത്തെ പോലും വര്‍ഗീയവത്കരിച്ചു സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമമാണു നടക്കുന്നത്. സംഘപരിവാറിനെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ വര്‍ഗീയത വിളമ്പുന്ന പിണറായി വിജയന് കേരള ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയായി മാറിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ജില്ലാ സെക്രട്ടറി എ.കെ. ഷിബു അധ്യക്ഷത വഹിച്ചു.