മൂവാറ്റുപുഴ നിർമല കോളജിന് അംഗീകാരം
Sunday, December 22, 2024 1:15 AM IST
മൂവാറ്റുപുഴ : നിർമല കോളജിന് (ഓട്ടോണമസ്) കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ (കെഐആർഎഫ്) അംഗീകാരം. കേരളത്തിലെ 200 ൽ അധികം കോളജുകൾ പങ്കെടുത്ത റാങ്കിംഗിൽ നിർമലയ്ക്ക് 16-ാം റാങ്ക് ലഭിച്ചു.
കോളജിന്റെ അക്കാദമിക് നിലവാരം, റിസർച്ച്, നാക്, എൻഐആർഎഫ് റാങ്കിംഗ് എന്നിവ മുൻനിർത്തിയാണ് അംഗീകാരം. സംസ്ഥാനസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്.
കോളജ് ഓട്ടോണോമസായ ശേഷം ലഭിക്കുന്ന ആദ്യ റാങ്കിംഗ് അംഗീകാരമാണ് കെഐആർഎഫ് റാങ്കിംഗ്.