ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
Sunday, December 22, 2024 1:15 AM IST
കൊല്ലം: ക്രിസ്മസ് തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈയിൽനിന്ന് കൊച്ചുവേളിക്കുള്ള സ്പെഷൽ നാളെയും 30നും സർവീസ് നടത്തും. തിരികെയുള്ള കൊച്ചുവേളി-ചെന്നൈ ട്രെയിൻ 24, 31 തീയതികളിലാണ്.
കൊച്ചുവേളിയിൽനിന്ന് മംഗളുരു ജംഗ്ഷനിലേക്കുള്ള സ്പെഷൽ ട്രെയിൻ നാളെയും 30നും സർവീസ് നടത്തും.
മംഗളുരു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷൽ 24, 31 തീയതികളിലുമാണ് സർവീസ് നടത്തുക. മുൻകൂർ റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.