പി.കെ. ശശിയെ സിപിഎം രണ്ടു പദവികളിൽനിന്ന് നീക്കി
Sunday, December 22, 2024 1:15 AM IST
പാലക്കാട്: പാർട്ടിനടപടി നേരിട്ട പി.കെ. ശശിയെ രണ്ടുപദവികളിൽനിന്ന് സിപിഎം നീക്കി. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് സ്ഥാനങ്ങളിൽനിന്നാണ് നീക്കിയത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ജില്ലാ കമ്മിറ്റിയംഗം പി.എൻ. മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും. കെടിഡിസി ചെയർമാൻ പദവിയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. നേരത്തേ ശശിയെ ബ്രാഞ്ച് അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു.
സാന്പത്തിക ക്രമക്കേടുകൾ, ജില്ലാ നേതൃത്വത്തിനെതിരേ കള്ളക്കേസിന് പ്രേരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ പാർട്ടി കമ്മീഷന്റെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.