ച​ങ്ങ​നാ​ശേ​രി: ഫ്രാ​ന്‍സി​സ് മാ​ർ​പാ​പ്പയു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​നം സം​ബ​ന്ധി​ച്ച് 2025ല്‍ ​ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മാ​ര്‍പാ​പ്പാ​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ ചു​മ​ത​ല​ക​ള്‍ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് കൂ​വ​ക്കാ​ട്ട്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ര്‍ദി​നാ​ള്‍.

സ​ന്ദ​ര്‍ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ക്ക് എ​ട്ടു​മാ​സ​ക്കാ​ലം നി​ര​വ​ധി ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഭാ​ര​ത സ​ര്‍ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യവും ന​ട​ക്ക​ണം.


മാ​ര്‍പാ​പ്പ​യ്ക്ക് ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​ന് അ​തീ​വ താത്പ​ര്യ​മു​ണ്ട്. കോ​വി​ഡു​കാ​ല​ത്ത് മാ​റ്റി​വ​ച്ച പ​ല വി​ദേ​ശ​യാ​ത്ര​ക​ളും ക്രി​സ്തു​ജ​യ​ന്തി 2025മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​ദ്ധ​തി​ക​ളും ഈ​വ​ര്‍ഷം ന​ട​ക്കാ​നു​ണ്ട്. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ര്‍ത്തു.