ബോണ്‍ നത്താലെ 27ന്
Sunday, December 22, 2024 1:15 AM IST
തൃശൂർ: തൃശൂർ പൗരാവലിയുടെയും അതിരൂപതയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ബോണ്‍ നത്താലെ ഈ വർഷം ഏറെ പുതുമകളോടെ നടത്തുമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
27നാണ് ബോണ്‍ നത്താലെ അരങ്ങേറുക. വൈകുന്നേരം അഞ്ചിന് തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിക്കുന്ന ക്രിസ്മസ് പാപ്പമാരുടെ റാലി സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളജിൽതന്നെ സമാപിക്കും.
വൈവിധ്യങ്ങൾ ഏറെയുള്ള 15 വലിയ പ്ലോട്ടുകൾ റാലിയിൽ അണിനിരക്കും. 60 അടി നീളത്തിലുള്ള ചലിക്കുന്ന എൽഇഡി ഏദൻതോട്ടം ഈ വർഷത്തെ പ്രത്യേകതയാണ്. തെരഞ്ഞെടുക്കപ്പെട്ട വിവിധ ഇടവകകളിൽനിന്നുള്ള ആറുപ്ലോട്ടുകൾ അടക്കം 21 പ്ലോട്ടുകളാണ് റാലിയിൽ അണിനിരക്കുക. ഒപ്പം അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 15,000ത്തോളം ക്രിസ്മസ് പാപ്പമാരും ചുവടുവയ്ക്കും.