ലോറിയിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Sunday, December 22, 2024 1:15 AM IST
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പുതുപ്പരിയാരത്ത് ഇന്നലെ പുലർച്ചെയാണ് അപകടം. മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണു മരിച്ചത്.
ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റാണ് യുവാക്കൾ മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് പൂർണമായും കത്തിനശിച്ചു.
യുവാക്കൾ ഓടിച്ച ബൈക്ക് അമിതവേഗത്തിൽ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നെന്ന് ലോറി ഡ്രൈവർ പോലീസിനു മൊഴിനൽകി. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു.