എം.വി. ഗോവിന്ദന്റെ വാഹനം അപകടത്തിൽപ്പെട്ടു
Sunday, December 22, 2024 1:15 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാഹനം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒൻപതരയോടെ തിരുവല്ലം പാലത്തിന് സമീപമായിരുന്നു സംഭവം.
എം.വി. ഗോവിന്ദൻ സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയിലും കാറിടിച്ചു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെയാണ് എം.വി. ഗോവിന്ദന്റെ വാഹനം അപകടത്തിൽപ്പെട്ടത്.