കോണ്‍ഗ്രസിനും സിപിഎമ്മിനുമൊപ്പം വർഗീയ ശക്തികൾ: സുരേന്ദ്രൻ
Monday, December 23, 2024 5:13 AM IST
തൃശൂർ: പ്രിയങ്ക ഗാന്ധിയുടെ മാത്രമല്ല, എ. വിജയരാഘവന്റെ മുന്നിലും പിന്നിലുമുള്ളതും വർഗീയശക്തികൾതന്നെയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതു വർഗീയശക്തികളാണെന്നതു പുതിയ കാര്യമല്ല. വിജയരാഘവന്റെ പുതിയ വെളിപാടിനു കാരണമെന്താണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. പിഡിപി, ഐഎൻഎൽ എന്നിവയെ കൂട്ടുപിടിച്ചാണു സിപിഎം മത്സരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.