അമിത് ഷായുടെ രാജി: കളക്ടറേറ്റുകളിലേക്ക് അംബേദ്കർ സമ്മാൻ പ്രതിഷേധമാർച്ച് നാളെ
Monday, December 23, 2024 5:13 AM IST
തിരുവനന്തപുരം: അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാജ്യത്തെ ജില്ലാ കളക്ടറേറ്റുകളിലേക്കും ബാബാസാഹെബ് അംബേദ്കർ സമ്മാൻ മാർച്ച് സംഘടിപ്പിക്കുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
അമിത് ഷാ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർമാർ മുഖേന രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറും. 27നു ജയ് ഭീം ജയ് സംവിധാൻ എന്ന പേരിൽ ബിജെപിയുടെ ഭരണഘടനാ വിരുദ്ധ നടപടികളെ തുറന്നുകാട്ടി റാലി നടത്തുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.