അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനം: സതീശന്
Monday, December 23, 2024 5:21 AM IST
കൊച്ചി: എഡിജിപി എം.ആര്. അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന് തുടക്കത്തിലേ പറഞ്ഞതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
പൊതുസമ്മര്‍ദവും രാഷ്ട്രീയ സമ്മര്‍ദവും ഉണ്ടായതിന്റെ പേരില്‍ മാത്രം നടത്തിയ പ്രഹസനമായിരുന്നു അന്വേഷണമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തിനുവേണ്ടി ആര്‍എസ്എസ് നേതാക്കളെ കണ്ടതുകൊണ്ടാണ് എല്ലാ സമ്മര്‍ദങ്ങളും മറികടന്ന് മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.