തൃ​​​ശൂ​​​ര്‍: കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ ക്കേസി​​​ൽ ബി​​​ജെ​​​പി​​​യെ വെ​​​ട്ടി​​​ലാ​​​ക്കി മു​​​ൻ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി തി​​​രൂ​​​ര്‍ സ​​​തീ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. കു​​​ഴ​​​ല്‍​പ്പ​​​ണ​​​മാ​​യെത്തി​​​യ​​​തു ബി​​​ജെ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ണ്ടാ​​​ണെ​​​ന്നും ധ​​​ർ​​​മ​​​രാ​​​ജ​​​ൻ എ​​​ന്ന​​​യാ​​​ൾ ചാ​​​ക്കി​​​ൽ​​​ കെ​​​ട്ടി​​​യാ​​​ണു പ​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ഷ് പ​​​റ​​​ഞ്ഞു. ആ​​​റ് ചാ​​​ക്കു​​​ നി​​​റ​​​യെ പ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ണ​​​മ​​​ട​​​ങ്ങി​​​യ ചാ​​​ക്കു​​​കെ​​​ട്ടു​​​ക​​​ൾ ഓ​​​ഫീ​​​സി​​​ൽ വ​​​ച്ചു.

ധ​​​ർ​​​മ​​​രാ​​​ജ​​​നു മു​​​റി​​​യെ​​​ടു​​​ത്തു കൊ​​​ടു​​​ത്ത​​​തു താ​​​നാ​​​ണെ​​​ന്നും ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് എ​​​ല്ലാം ചെ​​​യ്ത​​​തെ​​​ന്നും അ​​​ക്കാ​​​ല​​​ത്തെ ബി​​​ജെ​​​പി ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന തി​​​രൂ​​​ര്‍ സ​​​തീ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി.

‘ചാ​​​ക്കി​​​ൽ മെ​​​റ്റി​​​രീ​​​യ​​​ൽ​​​സ് എ​​​ന്നാ​​​ണ് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. ചാ​​​ക്കു​​​ക​​​ള്‍ ക​​​യ​​​റ്റാ​​​നും മ​​​റ്റും ഞാ​​​നാ​​ണു സ​​​ഹാ​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ടാ​​​ണ് പ​​​ണ​​​മാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞ​​​ത്. ഓ​​​ഫീ​​​സി​​​ൽ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ ഇ​​​രി​​​ക്കു​​​ന്ന മു​​​റി​​​യി​​​ലാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ച​​​ത്. അ​​​തി​​​നു കാ​​​വ​​​ലി​​​രി​​​ക്ക​​​ലാ​​​യി​​​രു​​​ന്നു എ​​​ന്‍റെ പ്ര​​​ധാ​​​ന പ​​​ണി.പ​​​ണ​​​മാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞ​​​പ്പോ​​​ള്‍ പേ​​​ടി​​​തോ​​​ന്നി. മു​​​റി പൂ​​​ട്ടി​​​യാ​​ണു പ​​​ണം സൂ​​​ക്ഷി​​​ച്ച​​​ത്.


ലോ​​​ഡ്ജി​​​ൽ മു​​​റി​​​യെ​​​ടു​​​ത്തു കൊ​​​ടു​​​ത്ത​​​ശേ​​​ഷം ധ​​​ര്‍​മ​​​രാ​​​ജ​​​നും മ​​​റ്റു​​​ള്ള​​​വ​​​രും അ​​​ങ്ങോ​​​ട്ടു​​​ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​റ്റേ​​​ദി​​​വ​​​സ​​​മാ​​​ണു പ​​​ണം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ക​​​വ​​​ര്‍​ച്ച​​​ ചെ​​​യ്യ​​​പ്പെ​​​ട്ട സം​​​ഭ​​​വം അ​​​റി​​​യു​​​ന്ന​​​തും കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ​​​ക്കേ​​​സാ​​​യ​​​തു​​​മെ​​​ന്നും തി​​​രൂ​​​ര്‍ സ​​​തീ​​​ഷ് പ​​​റ​​​ഞ്ഞു.

അ​​​ന്നു ജി​​​ല്ലാ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ പോ​​​ലീ​​​സി​​​ന് ഇ​​​ത്ത​​​ര​​​ത്തി​​​ൽ മൊ​​​ഴി​​​ ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. കേ​​​സ് വി​​​ചാ​​​ര​​​ണ​​​യ്ക്കു വ​​​രു​​​മ്പോ​​​ള്‍ യ​​​ഥാ​​​ര്‍​ഥ​​​സം​​​ഭ​​​വം പ​​​റ​​​യ​​​ണ​​​മെ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​മു​​​മ്പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​യാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സ​​​തീ​​​ഷ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തുട​​​ര്‍​ന്നാ​​​ണു പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം പ​​​റ​​​യു​​​മെ​​​ന്നും മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും സ​​​തീ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ല​​​വി​​​ല്‍ പാ​​​ര്‍​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ണ് തി​​​രൂ​​​ര്‍ സ​​​തീ​​​ഷ്.