പാ​​​ല​​​ക്കാ​​​ട്: ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്‌ടര്‍ മ​​​ര്യാ​​​ദ​​​ക​​​ളെ​​​ല്ലാം കാ​​​റ്റി​​​ല്‍​പ്പ​​​റ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ്വ​​​ന്തം സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നെ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ക്കി​​​യ ക​​​ള​​​ക്‌ടര്‍​ക്കു സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍.

ക​​​ളക്‌ടറു​​​ടെ മൊ​​​ഴി​​​ക്കു​​​പി​​​ന്നി​​​ല്‍ സി​​​പി​​​എ​​​മ്മാ​​​ണ്. സി​​​പി​​​എ​​​മ്മി​​​ലെ ഒ​​​രു​​​വി​​​ഭാ​​​ഗം കേ​​​ര​​​ള​​​ത്തി​​​ല്‍ സെ​​​ല്‍​ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

പ​​​ത്തു​ കൊ​​​ല്ല​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ സി​​​പി​​​എം-ബി​​​ജെ​​​പി ഡീ​​​ലു​​​ണ്ട്. ക​​​ത്തു​​​വി​​​വാ​​​ദ​​​ത്തി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ഡി​​​സി​​​സി​​​ക്ക് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ന്‍ സ്വാ​​​ത​​​ന്ത്ര്യം ഉ​​​ണ്ട്. കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല സി​​​പി​​​എ​​​മ്മി​​​ലും ബി​​​ജെ​​​പി​​​യി​​​ലും സ്ഥാ​​​നാ​​​ര്‍​ഥി​​​നി​​​ര്‍​ണ​​​യം അ​​​ണി​​​ക​​​ളു​​​ടെ വി​​​കാ​​​രം മാ​​​നി​​​ച്ചാ​​​ണോ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തൊ​​​ന്നും വി​​​വാ​​​ദ​​​മാ​​​ക്കാ​​​തെ കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ മാ​​​ത്രം ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം വി​​​വാ​​​ദ​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ല്‍ വി​​​ല​​​പ്പോ​​​വി​​​ല്ലെ​​​ന്നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.