കൊ​​​​ച്ചി: ജീ​​​​വി​​​​ത​​​​ത്തി​​​​ലെ ആ​​​​ക​​​സ്മി​​​​ക​​​​ത​​​​ക​​​​ളി​​​​ൽ അ​​​​ഞ്ച​​​​ലോ​​​​ട്ട​​​​ക്കാ​​​​ര​​​​ന്‍റെ നി​​​​യോ​​​​ഗ​​​​മേ​​​​റ്റ​​​​തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​മു​​​​ണ്ട് യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​ന്. അ​​​​ന്ന​​​​ത്തെ അ​​​​ഞ്ച​​​​ലോ​​​​ട്ട​​​​ക്കാ​​​​ര​​​​ൻ‌ പി​​​​ന്നീ​​​​ട് യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി ഉ‍​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​തി​​​​ലും ദൈ​​​​വ​​​​നി​​​​യോ​​​​ഗം. പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് വ​​​​ട​​​​യ​​​​മ്പാ​​​​ടി ചെ​​​​റു​​​​വി​​​​ള്ളി​​​​ല്‍ മ​​​​ത്താ​​​​യി​​​​യു​​​​ടെ​​​​യും കോ​​​​ല​​​​ഞ്ചേ​​​​രി ക​​​​ല്ലി​​​​ങ്ക​​​​ല്‍ കു​​​​ഞ്ഞാ​​​​മ്മ​​​​യു​​​​ടെ​​​​യും എ​​​​ട്ടു മ​​​​ക്ക​​​​ളി​​​​ല്‍ ആ​​​​റാ​​​​മ​​​​നാ​​​​യി 1929 ജൂ​​​​ലൈ 22നാ​​​​ണ് ബാ​​​​വ​​​​യു​​​​ടെ ജ​​​​ന​​​​നം.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ന​​​​ൽ​​​​കി​​​​യ പേ​​​​ര് കു​​​​ഞ്ഞൂ​​​​ഞ്ഞ് എ​​​​ന്ന സി.​​​​എം. തോ​​​​മ​​​​സ്. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ കു​​​​ഞ്ഞൂ​​​​ഞ്ഞി​​​​നെ വി​​​​വി​​​​ധ രോ​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ല​​​​ട്ടി. അ​​​​തു​​​​മൂ​​​​ലം പ്രാ​​​​ഥ​​​​മി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സം നാ​​​​ലാം ക്ലാ​​​​സി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. പി​​​​ന്നീ​​​​ട് ത​​​​പാ​​​​ല്‍ വ​​​​കു​​​​പ്പി​​​​ല്‍ അ​​​​ഞ്ച​​​​ലോ​​​​ട്ട​​​​ക്കാ​​​​ര​​​​ന്‍റെ ദൗ​​​​ത്യം. ത​​​​പാ​​​​ല്‍ വ​​​​കു​​​​പ്പി​​​​ലെ ഈ ​​​​ജോ​​​​ലി വേ​​​​ണ്ടെ​​​​ന്നു​​​​വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു പൗ​​​​ലോ​​​​സ് മോ​​​​ര്‍ പീ​​​​ല​​​​ക്‌​​​​സി​​​​നോ​​​​സി​​​​നൊ​​​​പ്പം പി​​​​റ​​​​മാ​​​​ടം ദ​​​​യ​​​​റാ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.


വൈ​​​​ദി​​​​ക​​​​നാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി വ​​​​ട​​​​വു​​​​കോ​​​​ട് ഞാ​​​​ര്‍​ത്താ​​​​ങ്ക​​​​ല്‍ കോ​​​​രു​​​​ത് മ​​​​ല്‍​പ്പാ​​​​ന്‍റെ ശി​​​​ഷ്യ​​​​നാ​​​​യി. ദൈ​​​​വ​​​​ശാ​​​​സ്ത്ര പാ​​​​ഠ​​​​ങ്ങ​​​​ളും ആ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ഹൃ​​​​ദി​​​​സ്ഥ​​​​മാ​​​​ക്കി.സ​​​​ൺ​​​​ഡേ​​​സ്കൂ​​​​ൾ‌ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യും പി​​​​റ​​​​മാ​​​​ടം ദ​​​​യ​​​​റാ​​​​യി​​​​ൽ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​നാ​​​​യു​​​​മു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വൈ​​​​ദി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ലേ​​​​ക്കു ചു​​​​വ​​​​ടു​​​​വ​​​​യ്ക്കാ​​​​ൻ നി​​​​മി​​​​ത്ത​​​​മാ​​​​യി.

23-ാം വ​​​​യ​​​​സി​​​​ൽ കോറായ പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ചു. 1958 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 21ന് ​​​​മ​​​​ഞ്ഞി​​​​നി​​​​ക്ക​​​​ര ദ​​​​യ​​​​റാ​​​​യി​​​​ല്‍ ഫാ. ​​​​സി.​​​​എം. തോ​​​​മ​​​​സ് ചെ​​​​റു​​​​വി​​​​ള്ളി​​​​ല്‍ എ​​​​ന്ന പേ​​​​രി​​​​ല്‍ വൈ​​​​ദി​​​​ക​​​​നാ​​​​യി. അ​​​​ന്ത്യോ​​​​ഖ്യ പ്ര​​​​തി​​​​നി​​​​ധി യൂ​​​​ലി​​​​യോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ബാ​​​​വ​​​​യി​​​​ല്‍​നി​​​​ന്നാ​​​​ണു പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് സെ​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് യാ​​​​ക്കോ​​​​ബാ​​​​യ പ​​​​ള്ളി വി​​​​കാ​​​​രി​​​​യാ​​​​യാ​​​​ണു പ്ര​​​​ഥ​​​​മ നി​​​​യോ​​​​ഗം.