തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മേ​​​​യ​​​​ർ ആ​​​​ര്യ രാ​​​​ജേ​​​​ന്ദ്ര​​​​നും ഭ​​​​ർ​​​​ത്താ​​​​വ് സ​​​​ച്ചി​​​​ൻ​​​​ദേ​​​​വ് എം​​​​എ​​​​ൽ​​​​എ​​​​യ്ക്കും എ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് കോ​​​​ട​​​​തി മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കെ​​​എ​​​സ്ആ​​​​ർ​​​​ടി​​​​സി ഡ്രൈ​​​​വ​​​​ർ യ​​​​ദു ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി കോ​​​​ടതി ​​​​ത​​​​ള്ളി.

ഇ​​​​തു​​​​വ​​​​രെ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കോ​​​​ട​​​​തി തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ മാ​​​​റ്റി ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം എ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും കോ​​​​ട​​​​തി ത​​​​ള്ളി.


അ​​​​ന്വേ​​​​ഷ​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യി തു​​​​ട​​​​ർ​​​​ന്നും ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ൾ യ​​​​ഥാ​​​​സ​​​​മ​​​​യം കൃ​​​​ത്യ​​​​മാ​​​​യി കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സാ​​​​ക്ഷി​​​​ക​​​​ളെ പ്ര​​​​തി​​​​ക​​​​ൾ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.​​ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി മ​​​​ജി​​​​സ്ട്രേ​​​​റ്റ് വി​​​​നോ​​​​ദ് ബാ​​​​ബു ആ​​​​ണു വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്.