തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​റു വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ ക്രൂ​​​​ര​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ അ​​​​മ്മൂമ്മ​​​​യു​​​​ടെ കാ​​​​മു​​​​ക​​​​നാ​​​​യ പ്ര​​​​തി വി​​​​ക്ര​​​​മ​​​​ന് (68) മ​​​​ര​​​​ണം വ​​​​രെ ഇ​​​​ര​​​​ട്ട ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വും 60,000 രൂ​​​​പ പി​​​​ഴ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​ത്യേ​​​​ക അ​​​​തി​​​​വേ​​​​ഗ കോ​​​​ട​​​​തി ജ​​​​ഡ്ജി ആ​​​​ർ. രേ​​​​ഖ ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

പി​​​​ഴ അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​റു മാ​​​​സം കൂ​​​​ടു​​​​ത​​​​ൽ ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം. ഇ​​​​തു കൂ​​​​ടാ​​​​തെ പ​​​​തി​​​​നാ​​​​ലു വ​​​​ർ​​​​ഷം കൂ​​​​ടി ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം. ഒ​​​​ന്പ​​​​തു വ​​​​യ​​​​സു​​​​ള്ള ചേ​​​​ച്ചി​​​​യു​​​​ടെ മു​​​​ന്നി​​​​ൽ വ​​​​ച്ചാ​​​​ണു കു​​​​ട്ടി​​​​യെ പ്ര​​​​തി പീ​​​​ഡി​​​​പ്പി​​​​ച്ച​​​​ത്. ചേ​​​​ച്ചി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നു കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യും. പി​​​​ഴ​​​​ത്തു​​​​ക കു​​​​ട്ടി​​​​ക്കു ന​​​​ൽ​​​​ക​​​​ണം.

2020, 2021 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. അ​​​​മ്മ​​​​യും അ​​​​ച്ഛ​​​​നും ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല അ​​​​മ്മൂ​​​മ്മ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു. അ​​​​മ്മൂ​​​​മ്മ​​​​യെ ഭ​​​​ർ​​​​ത്താ​​​​വ് ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​സ​​​​മ​​​​യ​​​​മാ​​​​ണ് പ്ര​​​​തി​​​​യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​ത്തി​​​​ലാ​​​​കു​​​​ക​​​​യും ഒ​​​​രു​​​​മി​​​​ച്ചു താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.


മു​​​​രു​​​​ക്കും​​​​പു​​​​ഴ, വ​​​​രി​​​ക്ക​​​​മു​​​​ക്ക് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ച്ച​​​​ത്. ഈ ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​മ്മൂമ്മ പു​​​​റ​​​​ത്തു പോ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ്ര​​​​തി കു​​​​ട്ടി​​​​ക​​​​ളെ പീ​​​​ഡി​​​​പ്പി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​രു​​​​വ​​​​രെ​​​​യും ഒ​​​​രു​​​​മി​​​​ച്ചു പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ക​​​​യും പു​​​​റ​​​​ത്തു പ​​​​റ​​​​ഞ്ഞാ​​​​ൽ കൊ​​​​ല്ലു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തുകയും ചെയ്തു.

കു​​​​ട്ടി​​​​ക​​​​ളെ അ​​​​ശ്ലീ​​​​ല വീ​​​​ഡി​​​​യോ​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ക​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ൽവ​​​​ച്ച് പ്ര​​​​തി അ​​​​മ്മൂ​​​​മ്മ​​​​യു​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. കു​​​​ട്ടി​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ ഷെ​​​​ൽ​​​​ട്ട​​​​ർ ഹോ​​​​മി​​​​ലാ​​​​ണു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നുവേ​​​​ണ്ടി സ്പെ​​​​ഷ​​​​ൽ പ​​​​ബ്ലി​​​​ക്ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ ആ​​​​ർ.​​​​എ​​​​സ്. വി​​​​ജ​​​​യ് മോ​​​​ഹ​​​​ൻ ഹാ​​​​ജ​​​​രാ​​​​യി.