മാർ തോമസ് തറയില്‍ ജീവിതരേഖ
Thursday, October 31, 2024 12:54 AM IST
ജനനം: 1972 ഫെബ്രുവരി 02
മാമ്മോദീസ: 1972 ഫെബ്രുവരി 10
മാതാപിതാക്കള്‍: ടി.ജെ. ജോസഫ് - മറിയാമ്മ
വിദ്യാഭ്യാസം: സെന്റ് ജോസഫ്സ് എല്‍പിഎസ്, ചങ്ങനാശേരി, എസ്എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ഫാത്തിമാപുരം, എസ്ബി കോളജ്, ചങ്ങനാശേരി.
സെമിനാരി: സെന്റ് തോമസ് മൈനര്‍ സെമിനാരി, കുറിച്ചി, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, വടവാതൂര്‍
പൗരോഹിത്യം: 2000 ജനുവരി 01
സേവനം ചെയ്ത ഇടവകകള്‍: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന (അസിസ്റ്റന്റ് വികാരി) 2000-01, നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന (അസിസ്റ്റന്റ് വികാരി 2001-03), എടത്വാ സെന്റ് ജോര്‍ജ് ഫൊറോന (അസിസ്റ്റന്റ് വികാരി 2003-04, താഴത്തുവടകര ലൂര്‍ദ്മാതാ (വികാരി 2004)
ഉപരിപഠനം: ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി, റോം (2004-11), (മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും)
സേവനം: പുന്നപ്ര, ദനഹാലയ 2011-17 (ഡയറക്ടര്‍)
സഹായമെത്രാനായി നിയമനം: 2017 ജനുവരി 14
മെത്രാഭിഷേകം: 2017 ഏപ്രില്‍ 23
ആര്‍ച്ച്ബിഷപ് പ്രഖ്യാപനം: 2024 ഓഗസ്റ്റ് 30
സ്ഥാനാരോഹണം: 2024 ഒക്ടോബര്‍ 31
സഭാ ചുമതലകള്‍
ചെയര്മാന്-സീറോമലബാര്‍ മീഡിയ കമ്മീഷന്, ചെയര്മാന്-വടവാതൂര്‍ സെമിനാരി കമ്മീഷന്, ചെയര്മാന്-കെസിബിസി വൊക്കേഷന്‍ കമ്മീഷന്, കണ്‍വീനര്‍-സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്, മെംബര്‍-സീറോ മലബാര്‍ ആരാധനക്രമ കമ്മീഷന്, മെംബര്‍-സിബിസിഐ പരിസ്ഥിതി കമ്മീഷന്.