നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഉപവാസം നാലിന്
Thursday, October 31, 2024 12:20 AM IST
കൊച്ചി: ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഭാരവാഹികൾ ഏകദിന ഉപവാസ സമരം നടത്തും. നവംബർ നാലിന് എറണാകുളം വഞ്ചി സ്ക്വയറിലാണു സമരം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് വയനാട് മണ്ഡലങ്ങളിൽ ഈ വിഷയത്തിൽ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അറിയിച്ചു.