കാലത്തിന്റെ നിയോഗം അറിയുന്ന ഇടയന്: മാര്‍ മാത്യു അറയ്ക്കല്‍
Thursday, October 31, 2024 12:54 AM IST
കാഞ്ഞിരപ്പള്ളി: കത്തോലിക്കാസഭയ്ക്ക് കാലോചിതമായ ദര്‍ശനവും അടിസ്ഥാനവും പകര്‍ന്ന പിതാക്കന്മാരുടെ പിന്‍ഗാമിയാകാന്‍ ദൈവനിയോഗം വന്നുചേര്‍ന്ന കുലീനവ്യക്തിയാണ് മാര്‍ തോമസ് തറയിലെന്ന് കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരിക്കെ എന്നോടും രൂപതയിലെ വൈദിക സന്യസ്തസഹോദരങ്ങളോടും രൂപതാംഗങ്ങളോടും അതുല്യമായ സ്നേഹവും സമാനതകളില്ലാത്ത ആദരവും പുലര്‍ത്തിയ മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുകയാണ്.
മാര്‍ ജോസഫ് പവ്വത്തില്‍ അടിത്തറയിട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് എല്ലാ സഹായസഹകരണങ്ങളും നല്കിയ പെരുന്തോട്ടം പിതാവിനോട് വലിയ കടപ്പാടുകളുള്ളതായി മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.