തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​ര​​​മാ​​​യ കേ​​​ര​​​ള ജ്യോ​​​തി പു​​​ര​​​സ്കാ​​​രം എ​​​ഴു​​​ത്തു​​​കാ​​​ര​​​നും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ.​​​എം.​​​കെ. സാ​​​നു​​​വി​​​ന്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​മാ​​​യ കേ​​​ര​​​ള പ്ര​​​ഭ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​സ്. സോ​​​മ​​​നാ​​​ഥും (സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്), ഭു​​​വ​​​നേ​​​ശ്വ​​​രി (കൃ​​​ഷി)​​​യും അ​​​ർ​​​ഹ​​​രാ​​​യി.

കേ​​​ര​​​ള പ്ര​​​ഭ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​മ​​​ലാ മേ​​​നോ​​​ൻ (​​​ക​​​ല), ഡോ. ​​​ടി.​​​കെ. ജ​​​യ​​​കു​​​മാ​​​ർ (ആ​​​രോ​​​ഗ്യം), നാ​​​രാ​​​യ​​​ണ ഭ​​​ട്ട​​​തി​​​രി (ക​​​ലി​​​ഗ്ര​​​ഫി), സ​​​ഞ്ജു വി​​​ശ്വ​​​നാ​​​ഥ് സാം​​​സ​​​ണ്‍ (കാ​​​യി​​​കം), ഷൈ​​​ജ ബേ​​​ബി (സാ​​​മൂ​​​ഹി​​​ക സേ​​​വ​​​നം, ആ​​​ശാ വ​​​ർ​​​ക്ക​​​ർ), വി.​​​കെ. മാ​​​ത്യൂ​​​സ് (​​​വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യം) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.


വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​ത്തി​​​ന് വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ക​​​ൾ​​​ക്കു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​ത്മ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് കേ​​​ര​​​ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ.