ക​​​​ണ്ണൂ​​​​ർ: യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ച​​​​ട​​​​ങ്ങ് ക​​​​ഴി​​​​ഞ്ഞ ശേ​​​​ഷം ന​​​​വീ​​​​ൻ ബാ​​​​ബു ത​​​​ന്നെ ക​​​​ണ്ടെ​​​​ന്നും തെ​​​​റ്റു​​​പ​​​​റ്റി​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞെ​​​​ന്നും കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ക​​​​ള​​​​ക്ട​​​​ർ അ​​​​രു​​​​ൺ കെ. ​​​​വി​​​​ജ​​​​യ​​​​ൻ. ഇ​​​​ന്ന​​​​ലെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണ് ക​​​​ള​​​​ക്‌ടർ ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്.

“ഞാ​​​​ൻ ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി മു​​​​ഴു​​​​വ​​​​നാ​​​​യി പു​​​​റ​​​​ത്തു​​​വ​​​​ന്നി​​​​ട്ടി​​​​ല്ല. വി​​​​ധി​​​​പ്പ​​​​ക​​​​ർ​​​​പ്പി​​​​ൽ ചെ​​​​റി​​​​യ ഭാ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. വി​​​​ശ​​​​ദ​​​​മാ​​​​യ മൊ​​​​ഴി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ എ​​​​നി​​​​ക്ക് പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ട്. സ​​​​ത്യം സ​​​​ത്യ​​​​മാ​​​​യി​​​​ട്ടു​​​ത​​​​ന്നെ​​​​യാ​​​ണു പ​​​​റ​​​​ഞ്ഞ​​​ത്”- ക​​​​ള​​​​ക്‌ടർ പ​​​​റ​​​​ഞ്ഞു.


ദി​​​​വ്യ​​​​യെ താ​​​​ൻ യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് ക്ഷ​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇ​​​​ന്ന​​​​ലെ​​​​യും ക​​​​ള​​​​ക്‌ടർ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.