ടി.​​​​​എം. ജ​​​​​യിം​​​​​സ്

ക​​​​​ൽ​​​​​പ്പ​​​​​റ്റ: യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന് അ​​​​​ഞ്ചു ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം വോ​​​​​ട്ട് ഭൂ​​​​​രി​​​​​പ​​​​​ക്ഷം വേ​​​​​ണം. എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​ന് അ​​​​​ട്ടി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ മ​​​​​ണ്ഡ​​​​​ലം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്ക​​​​​ണം. എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്ക് പ​​​​​ടി​​​​​പ​​​​​ടി​​​​​യാ​​​​​യു​​​​​ള്ള വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്ക് അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ട​​​​​ണം. ഇ​​​​​ങ്ങ​​​​​നെ വ​​​​​ലി​​​​​യ സ്വ​​​​​പ്ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളും വ​​​​​യ​​​​​നാ​​​​​ട് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മ​​​​​ണ്ഡ​​​​​ലം ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നെ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. രൂ​​​​​പീ​​​​​കൃ​​​​​ത​​​​​മാ​​​​​യ​​​​​തു​​​​​മു​​​​​ത​​​​​ൽ മ​​​​​ണ്ഡ​​​​​ലം കൈ​​​​​യ​​​​​ട​​​​​ക്കി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കുകയാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ്. 2009ലും 2014​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച് കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ എം.​​​​​ഐ. ഷാ​​​​​ന​​​​​വാ​​​​​സ് ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തി.

2009ൽ 1,53,439 ​​​​​വോ​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു യു​​​​​ഡി​​​​​എ​​​​​ഫി​​​​​നു ഭൂ​​​​​രി​​​​​പ​​​​​ക്ഷം. 2014ൽ ​​​​​ഇ​​​​​ത് 20,870 വോ​​​​​ട്ടാ​​​​​യി കു​​​​​റ​​​​​ഞ്ഞു. 2019ലും 2024​​​​​ലും കോ​​​​​ണ്‍​ഗ്ര​​​​​സ് ദേ​​​​​ശീ​​​​​യ നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ​​​ഗാ​​​​​ന്ധി​​​​​യാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് ടി​​​​​ക്ക​​​​​റ്റി​​​​​ൽ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടി​​​​​യ​​​​​ത്. 2019ൽ 4,31,770 ​​​​​വോ​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ലി​​​​​നു ഭൂ​​​​​രി​​​​​പ​​​​​ക്ഷം. 2024ൽ ​​​​​അ​​​​​ത് 3,64,422 വോ​​​​​ട്ടാ​​​​​യി കു​​​​​റ​​​​​ഞ്ഞു. ഒ​​​​​ടു​​​​​വി​​​​​ലത്തെ തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ൽ ര​​​​​ണ്ട് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച രാ​​​​​ഹു​​​​​ൽ റാ​​​​​യ്ബ​​​​​റേ​​​​​ലി നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. അ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് വ​​​​​യ​​​​​നാ​​​​​ട് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് വ​​​​​ഴി​​​​​തെ​​​​​ളി​​​​​ഞ്ഞ​​​​​ത്.

മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം ഡ​​​​​സ​​​​​നി​​​​​ൽ അ​​​​​ധി​​​​​കം വ​​​​​രും. എ​​​​​ങ്കി​​​​​ലും യു​​​​​ഡി​​​​​എ​​​​​ഫി​​​​​ലെ പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി, എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​ലെ സ​​​​​ത്യ​​​​​ൻ മൊ​​​​​കേ​​​​​രി, എ​​​​​ൻ​​​​​ഡി​​​​​എ​​​​​യി​​​​​ലെ ന​​​​​വ്യ ഹ​​​​​രി​​​​​ദാ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടേ​​​​​താ​​​​​ണ് വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ മ​​​​​ന​​​​​സി​​​​​ൽ പ​​​​​തി​​​​​ഞ്ഞ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ. ഐ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി. സ​​​​​ത്യ​​​​​ൻ മൊ​​​​​കേ​​​​​രി സി​​​​​പി​​​​​ഐ ദേ​​​​​ശീ​​​​​യ കൗ​​​​​ണ്‍​സി​​​​​ൽ അം​​​​​ഗ​​​​​വും മു​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​മാ​​​​​ണ്.

മ​​​​​ഹി​​​​​ളാ മോ​​​​​ർ​​​​​ച്ച സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും കോ​​​​​ഴി​​​​​ക്കോ​​​​​ട് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ കൗ​​​​​ണ്‍​സി​​​​​ല​​​​​റും സോ​​​​​ഫ്റ്റ്‌​​വേ​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റു​​​​​മാ​​​​​ണ് ന​​​​​വ്യ. വ​​​​​യ​​​​​നാ​​​​​ട് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് മൂ​​​​​ന്നു പേ​​​​​രും. സ​​​​​ത്യ​​​​​ൻ മൊ​​​​​കേ​​​​​രി​​​​​ക്ക് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണ്. സ​​​​​ത്യ​​​​​നാ​​​​​ണ് 2019ൽ ​​​​​കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ എം.​​​​​ഐ. ഷാ​​​​​ന​​​​​വാ​​​​​സി​​​​​നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു​​​​​വേ​​​​​ണ്ടി നേ​​​​​രി​​​​​ട്ട​​​​​ത്.

ചൂ​​​​​ടു​​​​​പി​​​​​ടി​​​​​ച്ച് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​രം​​​​​ഗം

വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ന​​​​​വം​​​​​ബ​​​​​ർ 13ന് ​​​​​ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണം ചൂ​​​​​ടു​​​​​പി​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. സ​​​​​മ്മ​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഇ​​​​​രി​​​​​പ്പു​​​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ തു​​​​​റു​​​​​പ്പു​​​​​ശീ​​​​​ട്ടു​​​​​ക​​​​​ൾ ഒ​​​​​ന്നൊ​​​​​ന്നാ​​​​​യി ഇ​​​​​റ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​റ്റു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് ഏ​​​​​റെ മു​​​​​ന്നി​​​​​ലാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ്. എ​​​​​ഐ​​​​​സി​​​​​സി മാ​​​​​സ​​​​​ങ്ങ​​​​​ൾ​​ക്കു മു​​​​​ന്പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​താ​​​​​ണ് പ്രി​​​​​യ​​​​​ങ്ക​​​​​യു​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ത്വം. ഇ​​​​​തി​​​​​നു തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ യു​​​​​ഡി​​​​​എ​​​​​ഫ് ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഒ​​​​​രു​​​​​ക്കം. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വി​​​​​ജ്ഞാ​​​​​പ​​​​​നം ചെ​​​​​യ്ത​​​​​തി​​​​​നു​​​​​ശേ​​​​​ഷം മ​​​​​ണ്ഡ​​​​​ലം, നി​​​​​യോ​​​​​ജ​​​​​കമ​​​​​ണ്ഡ​​​​​ലം, പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ത​​​​​ല ക​​​​​ണ്‍​വ​​​​​ൻ​​​​​ഷ​​​​​നു​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ യു​​​​​ഡി​​​​​എ​​​​​ഫ് ബൂ​​​​​ത്ത്ത​​​​​ല​​​​​ത്തി​​​​​ൽ ഗൃ​​​​​ഹ​​​​​സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നി​​​​​രി​​​​​ക്ക​​​​​യാ​​​​​ണ്.

ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി പ​​​​​ഴു​​​​​ത​​​​​ട​​​​​ച്ച പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​മാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. പ്രി​​​​​യ​​​​​ങ്ക​​​​​യ്ക്കു ച​​​​​രി​​​​​ത്ര ഭൂ​​​​​രി​​​​​പ​​​​​ക്ഷം എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ചു​​ക്കാ​​ൻ പി​​​​​ടി​​​​​ക്കാ​​​​​ൻ ബ​​​​​ത്തേ​​​​​രി നി​​​​​യോ​​​​​ജ​​​​​ക​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ഡീ​​​​​ൻ കു​​​​​ര്യാ​​​​​ക്കോ​​​​​സ് എം​​​​​പി, മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി​​​​​യി​​​​​ൽ സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ, ക​​​​​ൽ​​​​​പ്പ​​​​​റ്റ​​​​​യി​​​​​ൽ രാ​​​​​ജ്മോ​​​​​ഹ​​​​​ൻ ഉ​​​​​ണ്ണി​​​​​ത്താ​​​​​ൻ എം​​​​​പി, ഏ​​​​​റ​​​​​നാ​​​​​ട്ടി​​ൽ സി.​​​​​ആ​​​​​ർ. മ​​​​​ഹേ​​​​​ഷ് എം​​​​​എ​​​​​ൽ​​​​​എ, വ​​​​​ണ്ടൂ​​​​​രി​​​​​ൽ ഹൈ​​​​​ബി ഈ​​​​​ഡ​​​​​ൻ എം​​​​​പി, നി​​​​​ല​​​​​ന്പൂ​​​​​രി​​​​​ൽ ആ​​​​​ന്‍റോ ആ​​​​​ന്‍റ​​​​​ണി എം​​​​​പി, തി​​​​​രു​​​​​വ​​​​​ന്പാ​​​​​ടി​​​​​യി​​​​​ൽ എം.​​​​​കെ. രാ​​​​​ഘ​​​​​വ​​​​​ൻ എം​​​​​പി എ​​​​​ന്നി​​​​​വ​​​​​രെ യു​​​​​ഡി​​​​​എ​​​​​ഫ് നേ​​​​​തൃ​​​​​ത്വം ചു​​​​​മ​​​​​ല​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശ പ​​​​​ത്രി​​​​​കാ​​​​​സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഡ​​​​​ൽ​​​​​ഹി​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യ പ്രി​​​​​യ​​​​​ങ്ക 28,29 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ന​​​​​വം​​​​​ബ​​​​​ർ മൂ​​​​​ന്നു മു​​​​​ത​​​​​ൽ ഏ​​​​​ഴു വ​​​​​രെ അ​​​​​വ​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് മു​​​​​ഖ്യ ഇ​​​​​ല​​​​​ക്‌​​ഷ​​​​​ൻ ഏ​​​​​ജ​​​​​ന്‍റും കെ​​​​​പി​​​​​സി​​​​​സി എ​​​​​ക്സി​​​​​ക്യു​​​​​ട്ടീ​​​​​വ് ക​​​​​മ്മി​​​​​റ്റി​​​​​യം​​​​​ഗ​​​​​വു​​​​​മാ​​​​​യ കെ.​​​​​എ​​​​​ൽ. പൗ​​​​​ലോ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ മ​​​​​ണ്ഡ​​​​​ലം, നി​​​​​യോ​​​​​ജ​​​​​ക​​​​​മ​​​​​ണ്ഡ​​​​​ലം ക​​​​​ണ്‍​വ​​​​​ൻ​​​​​ഷ​​​​​നു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് ഇ​​​​​ന്ന​​​​​ലെ മ​​​​​ണ്ഡ​​​​​ലത്തി​​​​​ൽ ഒ​​​​​ന്നാം​​​​​ഘ​​​​​ട്ട പ്ര​​​​​ചാ​​​​​ര​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് ഉ​​​​​ന്ന​​​​​ത നേ​​​​​താ​​​​​ക്കൾ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണം കൊ​​​​​ഴു​​​​​പ്പി​​​​​ക്കാ​​​​​നെ​​​​​ത്തും. ന​​​​​വം​​​​​ബ​​​​​ർ ആ​​​​​റി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ക​​​​​ൽ​​​​​പ്പ​​​​​റ്റ, തി​​​​​രു​​​​​വ​​​​​ന്പാ​​​​​ടി, നി​​​​​ല​​​​​ന്പൂ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​മെ​​​​​ന്ന് എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് വ​​​​​യ​​​​​നാ​​​​​ട് ജി​​​​​ല്ലാ ക​​​​​ണ്‍​വീ​​​​​ർ സി.​​​​​കെ. ശ​​​​​ശീ​​​​​ന്ദ്ര​​​​​ൻ, സി​​​​​പി​​​​​ഐ വ​​​​​യ​​​​​നാ​​​​​ട് ജി​​​​​ല്ലാ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി സി.​​​​​എ​​​​​സ്. സ്റ്റാ​​​​​ൻ​​​​​ലി എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു.


എ​​​​​ൻ​​​​​ഡി​​​​​എ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ന​​​​​വ്യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​ന്‍റെ ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പ്ര​​​​​ചാ​​​​​ര​​​​​ണം ഇ​​​​​ന്നു തു​​​​​ട​​​​​ങ്ങും. ബൂ​​​​​ത്തു​​​​​ത​​​​​ല​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഡി​​​​​എ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ വീ​​​​​ടു​​​​​ക​​​​​ൾ ക​​​​​യ​​​​​റി പ്ര​​​​​ചാ​​​​​ര​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​വും പ്ര​​​​​സ​​​​​രി​​​​​പ്പും എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മ​​​​​ല്ലാ​​​​​ത്ത വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ലും ച​​​​​ർ​​​​​ച്ച​​​​​യാ​​​​​ണ്. മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ ക​​​​​രു​​​​​ത്തും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും പ്ര​​​​​ക​​​​​ട​​​​​മാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ക​​​​​ണം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ഫ​​​​​ല​​​​​മെ​​​​​ന്ന വാ​​​​​ശി​​​​​യി​​​​​ലാ​​​​​ണ് നേ​​​​​താ​​​​​ക്ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും. ബി​​​​​ജെ​​​​​പി ദേ​​​​​ശീ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ൾ അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് എ​​​​​ത്തും.

ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ കെ. ​​​​​സു​​​​​രേ​​​​​ന്ദ്ര​​​​​ൻ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ ഏ​​​​​ഴ് നി​​​​​യോ​​​​​ജ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 1,41,045 വോ​​​​​ട്ടാ​​​​​ണ് നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​തി​​​​​ല​​​​​ധി​​​​​കം വോ​​​​​ട്ടാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ ഉ​​​​​ന്ന​​​​​മെ​​​​​ന്ന് ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന സ​​​​​മി​​​​​തി​​​​​യം​​​​​ഗം കെ. ​​​​​സ​​​​​ദാ​​​​​ന​​​​​ന്ദ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. 2019ൽ ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ 7.2 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ൻ​​​​​ഡി​​​​​എ വോ​​​​​ട്ട് വി​​​​​ഹി​​​​​തം. ക​​​​​ഴി​​​​​ഞ്ഞ ത​​​​​വ​​​​​ണ ഇ​​​​​ത് 13 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യാ​​​​​ണ് വ​​​​​ർ​​​​​ധി​​​​​ച്ച​​​​​ത്. മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ജ​​​​​ന​​​​​ക്ഷേ​​​​​മ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന അ​​​​​വ​​​​​ർ ഇ​​​​​ട​​​​​ത്, വ​​​​​ല​​​​​ത് മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളു​​​​​ടെ വീ​​​​​ഴ്ച​​​​​ക​​​​​ൾ എ​​​​​ണ്ണി​​​​​പ്പ​​​​​റ​​​​​യു​​​​​ന്നു​​​​​മു​​​​​ണ്ട്.

ച​​​​​ർ​​​​​ച്ച​​​​​യാ​​​​​ക്കി വി​​​​​ക​​​​​സ​​​​​ന വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ

വ​​​​​യ​​​​​നാ​​​​​ട് കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി നേ​​​​​രി​​​​​ടു​​​​​ന്ന വി​​​​​ക​​​​​സ​​​​​ന വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളും ച​​​​​ർ​​​​​ച്ച​​​​​യാ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത 766ലെ ​​​​​ബ​​​​​ന്ദി​​​​​പ്പു​​​​​ര വ​​​​​ന​​​​​ഭാ​​​​​ഗ​​​​​ത്ത് പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന രാ​​​​​ത്രി​​​​​യാ​​​​​ത്രാ​​​​​വി​​​​​ല​​​​​ക്ക്, മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി ഗ​​​​​വ.​​​ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ചി​​​​​കി​​​​​ത്സാ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​പ​​​​​ര്യാ​​​​​പ്ത​​​​​ത, വ​​​​​നാ​​​​​തി​​​​​ർ​​​​​ത്തി പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​യ ​​​വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ഘ​​​​​ർ​​​​​ഷം, ചു​​​​​രം ബ​​​​​ദ​​​​​ൽ റോ​​​​​ഡി​​​​​നാ​​​​​യു​​​​​ള്ള കാ​​​​​ത്തി​​​​​രി​​​​​പ്പ്, കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​തി​​​​​സ​​​​​ന്ധി, പ​​​​​രി​​​​​സ്ഥി​​​​​തി ദു​​​​​ർ​​​​​ബ​​​​​ല മേ​​​​​ഖ​​​​​ല (​​​​​ഇ​​​​​എ​​​​​സ്എ), പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​വേ​​​​​ദ​​​​​ക മേ​​​​​ഖ​​​​​ല (​​​​​ഇ​​​​​എ​​​​​സ്‌​​​​​സെ​​​​​ഡ്), വ​​​​​യ​​​​​നാ​​​​​ട് റെ​​​​​യി​​​​​ൽ​​​​​വേ, ആ​​​​​ദി​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ ഭൂ ​​​​​രാ​​​​​ഹി​​​​​ത്യം... ഇ​​​​​ങ്ങ​​​​​നെ നീ​​​​​ളു​​​​​ന്ന​​​​​താ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ.

നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശ പ​​​​​ത്രി​​​​​കാ​​​​​സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​ത്തി​​​​​ന് എ​​​​​ത്തി​​​​​യ പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി ക​​​​​ൽ​​​​​പ്പ​​​​​റ്റ​​​​​യി​​​​​ൽ പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ന്പോ​​​​​ൾ ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും അ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ച്ചാ​​​​​ൽ പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ന് ശ്ര​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ലെ രാ​​​​​ത്രി​​​​​യാ​​​​​ത്രാ​​​​​വി​​​​​ല​​​​​ക്ക്, വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ശ​​​​​ല്യം, കാ​​​​​ർ​​​​​ഷി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നെ​​​​​യും ബി​​​​​ജെ​​​​​പി​​​​​യെ​​​​​യു​​​​​മാ​​​​​ണ് എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് പ​​​​​ഴി​​​​​പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലേ​​​​​ത് കോ​​​​​ണ്‍​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​യി​​​​​ട്ടും രാ​​​​​ത്രി​​​​​യാ​​​​​ത്രാ​​​​​വി​​​​​ല​​​​​ക്ക് നീ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് ഉ​​​​​ത​​​​​കു​​​​​ന്ന നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ രാ​​​​​ഹു​​​​​ൽ​​​ ഗാ​​​​​ന്ധി​​​​​ക്ക് ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ലെ​​​​​ന്നു ഇ​​​​​ട​​​​​തു​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

ജ​​​​​ന​​​​​സൗ​​​​​ഹൃ​​​​​ദ​​​​​മാ​​​​​യി വ​​​​​നം-​​​​​വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മം പൊ​​​​​ളി​​​​​ച്ചെ​​​​​ഴു​​​​​തു​​​​​ന്ന​​​​​തി​​​​​ലെ വി​​​​​മു​​​​​ഖ​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​ക്ക് എ​​​​​തി​​​​​രാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​നം. കാ​​​​​ർ​​​​​ഷി​​​​​ക​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം കേ​​​​​ന്ദ്ര, സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളി​​​​​ൽ ചാ​​​​​രി​​​​​യാ​​​​​ണ് കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​ചാ​​​​​ര​​​​​ണം. ഗ​​​​​വ.​​​ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ ശോ​​​​​ച്യാ​​​​​വ​​​​​സ്ഥ ഇ​​​​​ട​​​​​തു, വ​​​​​ല​​​​​തു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളെ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ എ​​​​​ൻ​​​​​ഡി​​​​​എ ആ​​​​​യു​​​​​ധ​​​​​മാ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.