സഭാശുശ്രൂഷകളിൽ അല്മായർ സജീവമാകണം: മാർ മഠത്തിക്കണ്ടത്തിൽ
Thursday, October 31, 2024 12:20 AM IST
കൊച്ചി: സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്നു സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷമുള്ള പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങൾ നിലകൊള്ളണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കമ്മീഷൻ എപ്പിസ്കോപ്പൽ അംഗം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ ആമുഖപ്രഭാഷണം നടത്തി. കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ. ആന്റണി മൂലയിൽ, ഡയറക്ടർമാരായ റവ.ഡോ. ലോറൻസ് തൈക്കാട്ടിൽ, റവ.ഡോ. ഡെന്നി താണിക്കൽ, ഫാ. മാത്യു ഓലിക്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, പ്രോ-ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.