കൊ​​​ച്ചി: കേ​​​ന്ദ്ര വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​നാവി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി.

മു​​​ന​​​ന്പം സ്വ​​ദേ​​ശി ജോ​​​സ​​​ഫ് ബെ​​​ന്നി​​​യ​​​ട​​​ക്കം സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ജ​​​സ്റ്റീ​​​സ് അ​​​നി​​​ൽ കെ. ​​​ന​​​രേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​വി​​​ഷ​​​ൻ​ ബെ​​​ഞ്ച്, എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ളാ​​​യ കോ​​​ഴി​​​ക്കോ​​​ട് ഫ​​​റൂ​​​ഖ് കോ​​​ള​​​ജ് മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്കും ഭൂ​​​മി​​​യു​​​ടെ മു​​​ൻ ഉ​​​ട​​​മ​​​ക​​​ളു​​​ടെ പി​​​ന്തു​​​ട​​​ർ​​​ച്ച​​​ക്കാ​​​രാ​​​യ ന​​​സീ​​​ർ സേ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ‌​​​ർ​​​ക്കും നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

1950 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഫ​​​റൂ​​​ഖ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ​​നി​​​ന്നു ഹ‌​​​ർ​​​ജി​​​ക്കാ​​​രു​​​ടെ പൂ​​​ർ​​​വി​​​ക​​​ർ മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വാ​​​ങ്ങി​​​യെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. അ​​​ന്ന് വ​​​ഖ​​​ഫ് നി​​​യ​​​മം നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

1954ൽ ​​​വ​​​ഖ​​​ഫ് നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. 1995ൽ ​​​പു​​​തി​​​യ വ​​​ഖ​​​ഫ് നി​​​യ​​​മ​​​വും 2013ൽ ​​​അ​​​തി​​​ന്‍റെ ഭേ​​​ദ​​ഗ​​​തി​​​യും ഉ​​​ണ്ടാ​​​യി. ഇ​​​തോ​​​ടെ ഏ​​​തു വ​​​സ്തു​​​വ​​​ക​​​ക​​​ളും വ​​​ഖ​​​ഫി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​വു​​​ന്ന​​​വി​​​ധം അ​​​നി​​​യ​​​ന്ത്രി​​​ത അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ട്ര​​​സ്റ്റു​​​ക​​​ൾ​​​ക്കോ മ​​​ഠ​​​ങ്ങ​​​ൾ​​​ക്കോ ഇ​​​ല്ലാ​​​ത്ത അ​​​ധി​​​കാ​​​ര​​​മാ​​​ണി​​​ത്.


പ​​​രാ​​​തി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യി​​​ല്ല. വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് സി​​​ഇ​​​ഒ​​​യു​​​ടെ​​​യും റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ​​​യും ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഭൂ​​​മി​​​യു​​​ടെ പോ​​​ക്കു​​​വ​​​ര​​​വ് രേ​​​ഖ​​​ക​​​ള​​​ട​​​ക്കം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​വും സ്വാ​​​ഭാ​​​വി​​​കനീ​​​തിനി​​​ഷേ​​​ധ​​​വു​​​മാ​​​ണി​​​ത്. അ​​​നി​​​സ്‌​​ലാ​​​മി​​​ക സ​​​മൂ​​​ഹ​​​ത്തി​​​ന് വ​​​ഖ​​​ഫ് നി​​​യ​​​മം യാ​​​തൊ​​​രു സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ 4, 5, 36, 40 വ​​​കു​​​പ്പു​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.