ന​​​​​വാ​​​​​സ് മേ​​​​​ത്ത​​​​​ർ

ത​​​​​ല​​​​​ശേ​​​​​രി: എ​​​​​ഡി​​​​​എം ന​​​​​വീ​​​​​ൻ ബാ​​​​​ബു ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ചു വി​​​​​വാ​​​​​ദ​​​​​വും ച​​​​​ർ​​​​​ച്ച​​​​​യും തു​​​​​ട​​​​​രു​​​​​ന്പോ​​​​​ൾ 17 വ​​​​​ർ​​​​​ഷം പി​​​​​ന്നി​​​​​ലേ​​​​​ക്കു സ​​​​​ഞ്ച​​​​​രി​​​​​ച്ചാ​​​​​ൽ ഏ​​​​​താ​​​​​ണ്ട് സ​​​​​മാ​​​​​ന​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ മ​​​​​റ്റൊ​​​​​രു ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വും ക​​​​​ണ്ടെ​​​​​ത്തും.

2007 ജൂ​​​​​ൺ മൂ​​​​​ന്നി​​​​​ന് അ​​​​​ന്ന​​​​​ത്തെ ക​​​​​ണ്ണൂ​​​​​ർ ആ​​​​​ർ​​​​​ടി​​​​​ഒ ആ​​​​​യി​​​​​രു​​​​​ന്ന കെ.​​​​​എം. പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ദു​​​​​രൂ​​​​​ഹ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.

എ​​​​​ഡി​​​​​എം ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​നെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ടേ​​​​​ഴ്സി​​​​​ലാ​​​​​ണു തൂ​​​​​ങ്ങി​​​​​മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തെ​​​​​ങ്കി​​​​​ൽ കെ.​​​​​എം. പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​ൻ ത​​​​​ന്‍റെ ഓ​​​​​ഫീ​​​​​സ് മു​​​​​റി​​​​​യി​​​​​ലെ ഫാ​​​​​ൻ ആ​​​​​ണ് ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കാ​​​​​ൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.

പ​​​​​യ്യ​​​​​ന്നൂ​​​​​ർ പി​​​​​ലാ​​​​​ത്ത​​​​​റ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മ​​​​​ര​​​​​ണം ഏ​​​​​റെ ദു​​​​​രൂ​​​​​ഹ​​​​​ത​ സൃ​​​​​ഷ്ടി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും വ​​​​​ലി​​​​​യ തോ​​​​​തി​​​​​ലു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കാ​​​​​ൻ​​​​​സ​​​​​ർ രോ​​​​​ഗി​​​​​യാ​​​​​യി​​​​​രു​​​​​ന്ന പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​ൻ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് പോ​​​​​യി അ​​​​​ന്ന​​​​​ത്തെ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റെ ക​​​​​ണ്ട് തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​ണു ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തോ​​​​​ട് ചേ​​​​​ർ​​​​​ന്നു​​​​​ള്ള റീ​​​​​ജ​​​​​​ണ​​​​​ൽ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് ഓ​​​​​ഫീ​​​​​സി​​​​​നു​​​​​ള്ളി​​​​​ലെ ത​​​​​ന്‍റെ ഒ​​​​​ദ്യോ​​​​​ഗി​​​​​ക മു​​​​​റി​​​​​യി​​​​​ൽ തൂ​​​​​ങ്ങി​​​​മ​​​​​രി​​​​​ച്ച​​​​​ത്.

രാ​​​​​വി​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ൽ എ​​​​​ത്തി​​​​​യ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ് പു​​​​​രു​​​​​ഷാ​​​​​ത്ത​​​​​മ​​​​​നെ തൂ​​​​​ങ്ങി​​​​മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​ന്‍റെ മ​​​​​ര​​​​​ണം വ​​​​​ലി​​​​​യ വി​​​​​വാ​​​​​ദ​​​​​മാ​​​​​കു​​​​​ക​​​​​യോ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കു​​​​​ക​​​​​യോ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ല്ല.

ക​​​​​ണ്ണൂ​​​​​രി​​​​​ലെ വി​​​​​വാ​​​​​ദ​​​​നാ​​​​​യ​​​​​ക​​​​​നാ​​​​​യ ഒ​​​​​രു മോ​​​​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന ഏ​​​​​ജ​​​​​ന്‍റ് ഒ​​​​​രു​​​​​ക്കി​​​​​യ കു​​​​​രു​​​​​ക്കു​​​​​ക​​​​​ളെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​വി​​​​​കാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​ണു പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​നെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​യി​​​​​ലേ​​​​​ക്കു ത​​​​​ള്ളി​​​​​വി​​​​​ട്ട​​​​​തെ​​​​​ന്ന് ആ​​​​​രോ​​​​​പ​​​​​ണം ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. ഏ​​​​​ജ​​​​​ന്‍റി​​​​​നു​​​​വേ​​​​​ണ്ടി ഉ​​​​​ന്ന​​​​​ത​​​​​നാ​​​​​യ ഒ​​​​​രു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​നേ​​​​​താ​​​​​വി​​​​​ന്‍റെ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യ അ​​​​​പ​​​​​മാ​​​​​നി​​​​​ക്ക​​​​​ലി​​​​​നു പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​ൻ ഇ​​​​​ര​​​​​യാ​​​​​യ​​​​​താ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.


ഉ​​​​​ന്ന​​​​​ത​​​​​നാ​​​​​യ ഒ​​​​​രു നേ​​​​​താ​​​​​വ് പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് വ​​​​​ള​​​​​രെ മോ​​​​​ശ​​​​​മാ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് ചെ​​​​​യ്ത ശ​​​​​ബ്ദം ഒ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ വ​​​​​യ​​​​​നാ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ സം​​​​​സ്ഥാ​​​​​ന നേ​​​​​താ​​​​​വി​​​​​നെ കേ​​​​​ൾ​​​​​പ്പി​​​​​ച്ചു കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ഇ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​നെ മ​​​​​ല​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്കു സ്ഥ​​​​​ലം മാ​​​​​റ്റു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല, ഏ​​​​​ജ​​​​​ന്‍റി​​​​​നു വേ​​​​​ണ്ടി ഉ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് ഇ​​​​​ട​​​​​പെ​​​​​ട്ട് അ​​​​​ന്ന​​​​​ത്തെ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റെ ക​​​​​ണ്ണൂ​​​​​രി​​​​​ലേ​​​​​ക്ക​​​​​യ​​​​​ച്ച് പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​നെ​​​​​തി​​​​​രേ ചി​​​​​ല അ​​​​​ന്വ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

വി​​​​​വാ​​​​​ദ ഏ​​​​​ജ​​​​​ന്‍റ് ത​​​​​ന്‍റെ ചൊ​​​​​ൽ​​​​​പ്പ​​​​​ടി​​​​​ക്കു നി​​​​​ൽ​​​​​ക്കാ​​​​​ത്ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ നി​​​​​ര​​​​​ന്ത​​​​​രം വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ക പ​​​​​തി​​​​​വാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് അ​​​​​ന്ന് ഉ​​​​​ന്ന​​​​​ത സ്ഥാ​​​​​ന​​​​​ത്തി​​​​​രു​​​​​ന്ന ഒ​​​​​രു മോ​​​​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പ് ഉ​​​​​ദ്യാ​​​​​ഗ​​​​​സ്ഥ​​​​​ൻ ദീ​​​​​പി​​​​​ക​​​​​യോ​​​​​ടു പ​​​​​റ​​​​​ഞ്ഞു.

പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​ന്‍റെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​ക്കു ശേ​​​​​ഷ​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ഏ​​​​​ജ​​​​​ന്‍റ് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​സ്വാ​​​​​ധീ​​​​​ന​​​​​മു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​തു വ്യ​​​​​ക്ത​​​​​മാ​​​​​യ​​​​​ത്.

സി.​​​​​കെ. നാ​​​​​ണു ഗ​​​​​താ​​​​​ഗ​​​​​ത​​​​​മ​​​​​ന്ത്രി​​​​​യും സോ​​​​​മ​​​​​രാ​​​​​ജ​​​​​ൻ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​മാ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ല​​​​​ത്ത് മ​​​​​ന്ത്രി​​​​​യു​​​​​ടെ ഗു​​​​​ഡ് ബു​​​​​ക്കി​​​​​ൽ ഇ​​​​​ടം പി​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ​​​കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു പു​​​​​രു​​​​​ഷോ​​​​​ത്ത​​​​​മ​​​​​ൻ.