സഭയുടെ അഭിമാനം: മാര്‍ ജോസ് പുളിക്കല്‍
Thursday, October 31, 2024 12:54 AM IST
കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലിത്തയായി അഭിഷിക്തനാകുന്ന മാര്‍ തോമസ് തറയില്‍ പിതാവ് ജ്ഞാനത്തിലും വിവേകത്തിലും ബോധ്യത്തിലും നിലപാടിലും വാക്കിലും ഔന്നത്യം പുലര്‍ത്തുന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ ഉടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
സീറോമലബാര്‍ സഭയുടെ കീരീടമായി ശോഭിച്ച മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ദര്‍ശനങ്ങളും പിന്‍ഗാമിയായ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ ലാളിത്യവും തറയില്‍ പിതാവില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു ചങ്ങനാശേരി അതിരൂപതയെ കാലോചിതമായി നയിക്കാനും വിശുദ്ധിയില്‍ പൂരിതമാക്കാനുമുള്ള ദൈവകൃപയ്ക്കായി കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
അഞ്ചു വര്‍ഷം സഹായമെത്രാനും 17 വര്‍ഷം ആര്‍ച്ച്ബിഷപ്പുമായി ശുശ്രൂഷയര്പ്പിച്ചശേഷം വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശ്രേഷ്ഠമായ ശുശ്രൂഷകളും സംഭാവനകളും ഏക്കാലവും ഹൃദയപൂര്‍വം സ്മരിക്കപ്പെടുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.