തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്ക് ചൂ​​​​ര​​​​ൽ​​​​മ​​​​ല ശാ​​​​ഖ​​​​യി​​​​ലെ വാ​​​​യ്പ​​​​ക്കാ​​​​രി​​​​ൽ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ഈ​​​​ടു ന​​​​ൽ​​​​കി​​​​യ വീ​​​​ടും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും മു​​​​ഴു​​​​വ​​​​ൻ വാ​​​​യ്പ​​​​ക​​​​ളും എ​​​​ഴു​​​​തിത്തള്ളു​​​​ന്ന​​​​തി​​​​ന് ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.


ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്ക് 50 ല​​​​ക്ഷം രൂ​​​​പ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ലേ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.