ലോംഗ് മാർച്ച് നടത്തി
Wednesday, January 15, 2025 2:22 AM IST
മുനമ്പം: മുനന്പം സമരത്തിന് പിന്തുണയുമായി നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസിന്റെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തി.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ നിന്ന് ആരംഭിച്ച മാർച്ച് മുനമ്പം - കടപ്പുറം സമരപ്പന്തലിൽ സമാപിച്ചു.
സമാപന സമ്മേളനം കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം ചെയ്തു. കടപ്പുറം പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ അധ്യക്ഷത വഹിച്ചു.
എൻസിഎംജെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് പി. തോമസ്, പാസ്റ്റർ ജെയിംസ് പാണ്ടനാട്, ഫാ. ബാബു മുട്ടിക്കൽ, ജില്ലാ സെക്രട്ടറി ജോജോ മനക്കീല്, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി, ബിജു തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. മുനന്പം സമരം 94 ദിവസം പിന്നിട്ടു.