സീറോമലബാർ മാതൃവേദി ഗ്ലോബൽ ജനറൽ ബോഡി തുടങ്ങി
Tuesday, January 14, 2025 3:07 AM IST
മൂവാറ്റുപുഴ: സീറോമലബാർ മാതൃവേദി ഗ്ലോബൽ ജനറൽ ബോഡി സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ തുടങ്ങി. ഇന്ന് സമാപിക്കും. 21 രൂപതകളിൽനിന്നായി 110 അമ്മമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ‘പ്രത്യാശയുടെ പ്രവാചകരാകുന്നതിൽ അമ്മമാർക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ ഫാ. വിൻസെന്റ് കുന്നുകുളം ക്ലാസ് നയിച്ചു.
ഫാ. ഡെന്നി താന്നിക്കൽ, ജനറൽ സെക്രട്ടറി ആൻസി ചെന്നോത്ത്, കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കയിൽ, മിനി ജോസ്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ചർച്ചകളും ക്ലാസുകളും നടക്കും. സിസ്റ്റർ ജീസാ സിഎംസി, ഡിബിൾ ജോസ്, ഗ്രേസി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.