കൊ​​​​ച്ചി: സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ല്‍ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി മൂ​​​​ന്നു ത​​​​വ​​​​ണ​​​​യി​​​​ല​​​​ധി​​​​കം മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത് വി​​​​ല​​​​ക്കി​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​തി റ​​​​ദ്ദാ​​​​ക്കി​​​​യ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു.

നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​വി​​​​രു​​​​ദ്ധ​​​മാ​​​ണെ​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. എ​​​​ന്നാ​​​​ല്‍, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മ​​​​ല്ലെ​​​​ന്ന​​​​ത​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ർ​​​ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​​മി​​​​ത് റാ​​​​വ​​​​ല്‍, കെ.​​​​വി.​ ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ ഫ​​​​യ​​​​ലി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച കോ​​​​ട​​​​തി എ​​​​തി​​​​ര്‍ക​​​​ക്ഷി​​​​ക​​​​ള്‍​ക്കു നോ​​​​ട്ടീ​​​​സ് അ​​​യ​​​ക്കാ​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​യി.


2024 ജൂ​​​​ണ്‍ ഏ​​​​ഴി​​​​നാ​​​​ണ് 56 വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ പു​​​​തു​​​​താ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സ​​​​ഹ​​​​ക​​​​ര​​​​ണ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി നി​​​​ല​​​​വി​​​​ല്‍ വ​​​​ന്ന​​​​ത്. വി​​​​വി​​​​ധ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് സ​​​​മ​​​​ഗ്ര​​​​മാ​​​​യ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​വ​​​​ന്ന​​​​തെ​​​​ന്നും വാ​​​​യ്പാ സ​​​​ഹ​​​​ക​​​​ര​​​​ണ​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണ് ത​​​​ത്കാ​​​​ലം ഈ ​​​​വ്യ​​​​വ​​​​സ്ഥ നി​​​​ല​​​​വി​​​​ല്‍ വ​​​​ന്ന​​​​തെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.