തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​യ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഭൂ​​​നി​​​കു​​​തി പി​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി.

ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ രേ​​​ഖ​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന വി​​​സ്തൃ​​​തി​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​നി മു​​​ത​​​ൽ ഭൂ​​​നി​​​കു​​​തി അ​​​ട​​​യ്ക്കാം. സ​​​ർ​​​വേ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളി​​​ൽ പ​​​രാ​​​തി ഉ​​​ള്ള​​​വ​​​ർ​​​ക്ക് ഡി-​​​എ​​​ൽ​​​ആ​​​ർ​​​എം മു​​​ഖേ​​​നെ ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

നേ​​​ര​​​ത്തേ സ​​​ർ​​​വേ റി​​​ക്കാ​​​ർ​​​ഡി​​​ൽ ഭൂ​​​വി​​​സ്തൃ​​​തി കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​നും, കൂ​​​ടു​​​ത​​​ൽ ഉ​​​ണ്ടെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ലെ ആ​​​ധാ​​​ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന അ​​​ള​​​വി​​​നും മാ​​​ത്ര​​​മേ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു​​​ള്ളൂ. ഭൂ​​​മി​​​യു​​​ടെ ക്ര​​​യ​​​വി​​​ക്രി​​​യ​​​ത്തി​​​നും മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും കോ- ​​​റി​​​ലേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പ​​​ടെ ഹാ​​​ജ​​​രാ​​​ക്ക​​​ണം.


എ​​​ന്നാ​​​ൽ ഡി​​​ജി​​​റ്റി​​​ൽ സ​​​ർ​​​വേ പ്ര​​​കാ​​​രം അ​​​ട​​​യ്ക്കു​​​ന്ന നി​​​കു​​​തി​​​യു​​​ടെ ര​​​സീ​​​തി​​​ൽ ഭൂ​​​മി​​​യു​​​ടെ പ​​​ഴ​​​യ ബ്ലോ​​​ക്കും സ​​​ർ​​​വേ ന​​​ന്പ​​​രും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​റ്റ​​​ത്ത​​​വ​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കും.