നിഷ് ഓൺലൈൻ സെമിനാർ 15ന്
Tuesday, January 14, 2025 1:59 AM IST
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഉം സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെയർനെസ് സെമിനാർ) എന്ന വെബിനാറിന്റെ ഭാഗമായി ‘ബൗദ്ധിക വെല്ലുവിളിയും ആദ്യകാല ഇടപെടലും’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും.
15ന് വൈകുന്നേരം ആറു മുതൽ ഏഴുവരെ ഗൂഗിൾ മീറ്റിംഗിലൂടെ നടക്കുന്ന മലയാളം വെബിനാറിന് നിഷ്-ലെ സീനിയർ ഫിസിയോതെറാപ്പിസ്റ്റ് എം.ടി.ഷൈനി നേതൃത്വം നൽകും. യൂടൂബിൽ തത്സമയ സംപ്രേഷണമുണ്ടാകും.
സെമിനാർ ലിങ്ക്: https:// meet.google. com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക് 91 471 2596919/ 8848683261 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www. nidas.nish.ac.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.