ആറ് ജില്ലകൾക്ക് ഇന്ന് അവധി
Tuesday, January 14, 2025 1:59 AM IST
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.