സിദ്ധാര്‍ഥിന്റെ മരണം: പ്രതികളുടെ പരീക്ഷാ ഫീസ് സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Tuesday, January 14, 2025 1:59 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
കോടതി ഉത്തരവ് പ്രകാരം പ്രതികളായ വിദ്യാര്‍ഥികളെ മണ്ണുത്തി കാമ്പസിലേക്കു മാറ്റുമ്പോള്‍ അനുവദനീയമായതിനേക്കാള്‍ അധികം വിദ്യാര്‍ഥികള്‍ വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാല നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്.
ഇങ്ങനെ വിദ്യാര്‍ഥികള്‍ വരുന്നതു സാങ്കേതിക പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ വ്യക്തതത തേടിയാണ് ഹര്‍ജി നല്‍കിയത്.