കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന് തുടക്കം
Tuesday, January 14, 2025 1:59 AM IST
കൊച്ചി: വിദ്യാര്‍ഥികളുടെ വ്യത്യസ്തവും നൂതനവുമായ കണ്ടുപിടിത്തങ്ങള്‍ക്കു വേദിയായി കൊച്ചിന് ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് തുടക്കം. മൂന്നു ദിവസമായി നടക്കുന്ന കോണ്‍ക്ലേവ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഇലക്ട്രിക് സ്കൂട്ടറുകള്, സൈക്കിളുകള്‍, ആശുപത്രികളില്‍ മരുന്ന് വിതരണം സുഗമമാക്കുന്നതിനുള്ള മെഡിക്കല്‍ വെൻഡിംഗ് മെഷീന്, മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം, പ്രസവസമയത്ത് ശരീരത്തില്‍നിന്നു നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം, സ്മാര്‍ട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, മുറിവുകള്‍ ഉണക്കാന്‍ പ്രകൃതിയില്‍നിന്നു സൃഷ്ടിക്കുന്ന മരുന്നുകള്‍, സോളാര്‍ അധിഷ്ഠിത കോക്കനട്ട് ഡ്രൈയിംഗ് മെഷീന് എന്നിവയ്ക്കുപുറമെ വിവിധ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുടെ എക്സ്പോയും യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും വിവിധങ്ങളായ കോഴ്സുകള്‍ പരിചയപ്പെടുത്തുന്നതിനുള്ള 33 സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടാകും.