ഒട്ടക കശാപ്പ്: ഏതു നിയമമാണ് ബാധകമാകുകയെന്ന് വ്യക്തത വരുത്തണമെന്ന് കോടതി
Tuesday, January 14, 2025 1:59 AM IST
കൊച്ചി: ഒട്ടക കശാപ്പ് നടന്നതില്‍ ഏതു നിയമമാണു ബാധകമാകുക എന്നതില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശി പ്രീതി ശ്രീവല്സന് നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുടെ നടപടി.
ഒട്ടകം വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി പറഞ്ഞു. ഇതിനെ കശാപ്പ് ചെയ്യുന്നത് മൃഗങ്ങളോടുള്ള ക്രൂരതയുടെ വകുപ്പില്‍ പെടുമോയെന്നും കോടതി ആരാഞ്ഞു. വിഷയം 21ന് വീണ്ടും പരിഗണിക്കും.
മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഒരു സ്റ്റാളില്‍ കിലോയ്ക്ക് 600 രൂപ നിരക്കിൽ ഒട്ടക ഇറച്ചി കിട്ടുമെന്ന് ഒരു വ്യക്തി പറയുന്ന വാട്സ് ആപ് വീഡിയോ പ്രചരിച്ചിരുന്നു. കശാപ്പ് നടന്നുവെന്ന വിവരം ലഭിച്ചതായി ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.