തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തെ​യാ​ണ് അ​ൻ​വ​ർ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തു​മ​ണി​യോ​ടെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ നേ​രി​ൽ​ക്ക​ണ്ടാ​ണ് അ​ൻ​വ​ർ രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.

വാ​ഹ​ന​ത്തി​ലെ എം​എ​ൽ​എ ബോ​ർ​ഡ് ഒ​ഴി​വാ​ക്കി​യാ​ണു അ​ൻ​വ​ർ നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റെ കാ​ണാ​നെ​ത്തി​യ​ത്. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മാ​ണ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​ന്ന​ര വ​ർ​ഷം ശേ​ഷി​ക്കേ​യാ​ണ് അ​ൻ​വ​റി​ന്‍റെ രാ​ജി. സി​പി​എം സ്വ​ത​ന്ത്ര​നാ​യാ​ണു ര​ണ്ടു ത​വ​ണ​യും നി​ല​ന്പൂ​രി​ൽ​നി​ന്നും അ​ൻ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്നു അ​ൻ​വ​ർ.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​മാ​യും എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റു​മാ​യും ഉ​ണ്ടാ​യ അ​ക​ൽ​ച്ച​യും അ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ അ​ൻ​വ​ർ ഉ​ന്ന​യി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും വ​ലി​യ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ത​ള്ളി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​മാ​യി അ​ക​ന്ന​ത്.


സി​പി​എം ബ​ന്ധം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച അ​ൻ​വ​ർ ഡി​എം​കെ​യി​ൽ ചേ​രാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​വി​ടെ നി​ന്നും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് യു​ഡി​എ​ഫി​ൽ ചേ​രാ​ൻ ശ്ര​മം ന​ട​ത്തി​യ നീ​ക്ക​വും ഫ​ലം ക​ണ്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​മ​താ ബാ​ന​ർ​ജി​യെ ബം​ഗാ​ളി​ൽ പോ​യി കാ​ണു​ക​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ര​ള​ത്തി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത്.

തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​തി​നാ​ൽ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ൽ തു​ട​രാ​ൻ ത​ട​സ​ങ്ങ​ളു​ള്ള​തി​നാ​ലാ​ണു മ​മ​ത​യു​ടെ കൂ​ടി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച​ത്.