തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​ല​​​​ന്പൂ​​​​രി​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രു​​​​ന്പോ​​​​ൾ ആ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക​​​​ണ​​​​മെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ടെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. വി.​​​​എ​​​​സ്. ജോ​​​​യി​​​​യെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ചെ​​​​ന്നി​​​​ത്ത​​​​ല.

എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ച് യു​​​​ഡി​​​​എ​​​​ഫി​​​​നു നി​​​​രു​​​​പാ​​​​ധി​​​​ക​​​​മാ​​​​യി പി​​​​ന്തു​​​​ണ ന​​​​ൽ​​​​കാ​​​​റു​​​​ള്ള അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്നും സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​രു വേ​​​​ണ​​​​മെ​​​​ന്നു​​​​ള്ള​​​​ത് നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്ക് ഒ​​​​രു സി​​​​സ്റ്റം ഉ​​​​ണ്ടെ​​​​ന്നും ചെന്നിത്ത​​​​ല കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പാ​​​​ർ​​​​ട്ടി എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യും. അ​​​​ത് ഇ​​​​പ്പോ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട ഒ​​​​രു കാ​​​​ര്യ​​​​മ​​​​ല്ല. എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കാ​​​​നാ​​​​യി അ​​​​ൻ​​​​വ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ൾ യു​​​​ഡി​​​​എ​​​​ഫ് നേരത്തേ പ​​​​റ​​​​ഞ്ഞ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്. ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഴി​​​​മ​​​​തി​​​​യി​​​​ൽ മു​​​​ങ്ങി നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്.


ആ ​​​​അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ടം യു​​​​ഡി​​​​എ​​​​ഫ് ആ​​​​ണ് കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ൻ​​​​വ​​​​ർകൂ​​​​ടി പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ്വാ​​​​സ​​​​മാ​​​​യി.

ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഴി​​​​മ​​​​തി​​​​യും കൊ​​​​ള്ള​​​​യും ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി ജ​​​​ന​​​​മ​​​​ധ്യ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു വ​​​​രു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​തു​​​​പോ​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളാ​​​​ൽ വെ​​​​റു​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.