തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പി​ണ​റാ​യി​സ​ത്തി​നെ​തി​രേ​യും മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ത്തി​നു വേ​ണ്ടി​യും പോ​രാ​ടു​മെ​ന്ന് സ്പീ​ക്ക​ർ​ക്കു രാ​ജി​ക്ക​ത്തു കൈ​മാ​റി​യ ശേ​ഷം പി.​വി. അ​ൻ​വ​ർ പ​റ​ഞ്ഞു. എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി​യാ​ണ്.

രാ​ജി​വ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​ല്ല കൊ​ൽ​ക്ക​ത്ത​യി​ൽ പോ​യ​ത്. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ക​ണ്ടു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ മ​മ​ത​യു​മാ​യി സം​സാ​രി​ച്ചു. രാ​ജി​വ​യ്ക്കു​ന്ന കാ​ര്യം സ്പീ​ക്ക​റെ ഇ ​മെ​യി​ൽ മു​ഖേ​ന അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

നി​ല​ന്പൂ​രി​ൽ വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു നി​രു​പാ​ധി​ക പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​ന്പൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ല്ല.

മ​ല​യോ​ര മേ​ഖ​ല​യാ​യ നി​ല​ന്പൂ​രി​നെ അ​റി​യു​ന്ന ആ​ളെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന. പ്ര​ദേ​ശ​ത്ത് ഏ​റ്റ​വും പ്ര​ശ്നം നേ​രി​ടു​ന്ന​തു ക്രൈ​സ്ത​വ വി​ഭാ​ഗ​മാ​ണ്. അ​തി​നാ​ൽ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ വി.​എ​സ്. ജോ​യി​യെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നും അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യാ​ണ്. സ​ഭ​യി​ൽ താ​ൻ​ത​ന്നെ അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ക്ക​ണ​മെ​ന്നു ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.


ആ​രോ​പ​ണം ശ​രി​യാ​ണോ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ, പൂ​ർ​ണ​മാ​യും ശ​രി​യാ​ണെ​ന്നാ​യി​രു​ന്നു ശ​ശി ന​ൽ​കി​യ മ​റു​പ​ടി. ഇ​തി​ൽ എ​ഴു​പ​തു ശ​ത​മാ​നം ശ​രി​യു​ണ്ടെ​ന്നു താ​നും വി​ശ്വ​സി​ച്ചു. പി​ന്നീ​ടാ​ണു ത​നി​ക്കു മ​ന​സി​ലാ​യ​ത് ത​ന്നെ ഒ​രു സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി ലോ​ക്ക് ചെ​യ്യാ​ൻ ശ​ശി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്ന്.

ത​നി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ തെ​റ്റു പ​റ്റി. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടു മാ​പ്പു ചോ​ദി​ക്കു​ന്നു. ത​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യ വി​ഷ​മ​ത്തി​ൽ ഖേ​ദി​ക്കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്‍റെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

നി​ല​ന്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ പി​ന്തു​ണ​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ആ​രാ​ണ് ഈ ​ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തെ​ന്നാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ മ​റു​പ​ടി. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന​ല്ലേ‍? സി​നി​മ എ​ടു​ക്കു​ന്ന ആ​ൾ അ​ല്ലേ‍? അ​ദ്ദേ​ഹം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​ദ്ദേ​ഹം നാ​ട്ടി​ലു​ണ്ടോ എ​ന്നും അ​ൻ​വ​ർ പ​രി​ഹ​സി​ച്ചു. ഷൗ​ക്ക​ത്ത് മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ ന​ൽ​കി​ല്ലെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​നം ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ്. ഇ​തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടു പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ശ്നം ഉ​ന്ന​യി​ക്കാ​മെ​ന്നു മ​മ​ത ത​നി​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.