എൻജിനിയറിംഗ് ജോലികൾ: ട്രെയിൻ സമയത്തിൽ മാറ്റം
Tuesday, January 14, 2025 1:59 AM IST
കൊല്ലം: അടുത്ത ആഴ്ച ട്രെയിൻ സമയങ്ങളിൽ മാറ്റം വരുന്നു. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ എന്‍ജിനിയറിംഗ് ജോലികള്‍ നടക്കുന്നതിനാലാണ് ജനുവരി 18നും 26നും ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുക. എറണാകുളത്തിനും ഗുരുവായൂരിനുമിടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താത്കാലിക മാറ്റം വരുന്നത്.
ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും ദക്ഷിണ റെയില്‍വെ അറിയിച്ചു. ജനുവരി 18, 19, 25, 26 എന്നീ തീയതികളിലാണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.
ജനുവരി 18നും 25നും:
● ചെന്നൈ എഗ്മോറില്‍നിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് ട്രെയിന്‍ (16127) ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും.
● ചെന്നൈ സെന്‍ട്രലില്‍നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിലേക്ക് തുടര്‍ യാത്രയുണ്ടാവില്ല.
● തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ഗുരുവായൂരിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ (16342) എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
● കാരയ്ക്കലില്‍നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള എക്സ്പ്രസ് (16187) പാലക്കാട് യാത്ര അവസാനിപ്പിക്കും. മധുരയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.
ജനുവരി 19 നും, 26നും:
● ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് (22640) പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുക. സമയം രാത്രി 7.50.
● എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (16305) തൃശൂരില്‍നിന്ന് രാവിലെ 7.16ന് പുറപ്പെടും.
● ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തുനിന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.
● എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് (16188) പാലക്കാട് നിന്ന് പുലര്‍ച്ചെ 1.40നാണ് പുറപ്പെടുക.
● ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) ആലുവയില്‍നിന്ന് രാവിലെ 7.24ന് പുറപ്പെടും.
റദ്ദാക്കുന്ന ട്രെയിനുകള്‍:
● ജനുവരി 18നും 26നും ഇടയില്‍ നാലു ട്രെയിനുകള്‍ റദ്ദാക്കും. പൂർണമായും റദ്ദാക്കുന്ന ട്രെയിനുകൾ ഇവയാണ്:
● ജനുവരി 18, 25 - എറണാകുളം-ഷൊര്‍ണൂര്‍ സ്പെഷല്‍ (06018)
● ജനുവരി 19 - ഷൊര്‍ണൂര്‍-എറണാകുളം സ്പെഷല്‍ (06017),
● ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (06439),
● കോട്ടയം-എറണാകുളം പാസഞ്ചര്‍