കാർഷികമേഖലയിലെ പ്രതിസന്ധി കേരളം അഭിമുഖീകരിക്കുന്ന വെല്ലുവിളി: പി.ജെ. ജോസഫ്
Tuesday, January 14, 2025 1:59 AM IST
ചരൽക്കുന്ന്: കാർഷികമേഖലയിലെ പ്രതിസന്ധിയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. ചരൽക്കുന്നിൽ കേരള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു പാർട്ടി പ്രഥമ പരിഗണന നൽകുമെന്നും ചെയർമാൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനസമ്മതിയുള്ള സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർക്കിംഗ് ചെയർമാൻ പി.സി. തോമസ് എക്സ് എംപി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാന്മാരായ ടി.യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, സ്റ്റേറ്റ് കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.