അൻവറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ചെന്നിത്തല
Wednesday, January 15, 2025 2:22 AM IST
തൃശൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച പി.വി. അൻവറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അൻവറിന്റേതു നല്ല തീരുമാനമാണ്.
അൻവർ അപേക്ഷ നൽകിയാൽ ചർച്ചചെയ്യും. നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ച് കമ്മിറ്റി ചർച്ചചെയ്ത് തീരുമാനമെടുക്കും. എന്തുവന്നാലും നിലന്പൂരിൽ വൻഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും.
അൻവറുമായി ബന്ധപ്പെട്ട് യുഡിഎഫിലോ കോണ്‍ഗ്രസിലോ യാതൊരു ചർച്ചയുമുണ്ടായിട്ടില്ല. യുഡിഎഫിന്റെ ഭാഗമാകണമെന്ന് പറഞ്ഞാൽ അപ്പോൾ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.