ചോദ്യോത്തരവേളയില്ല; നിയമസഭ ചേരുന്പോൾ മന്ത്രിമാർ വിദേശത്ത്
Wednesday, January 15, 2025 2:22 AM IST
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനായി 17നു നിയമസഭാ സമ്മളനം ചേരാനിരിക്കേ, ചോദ്യോത്തരവേള ഒഴിവാക്കിയതിനെത്തുടർന്ന് മന്ത്രിമാർ വിദേശത്ത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കിയതിനാൽ എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മന്ത്രിമാർ മറുപടി പറയേണ്ടതില്ല. ഈ സാഹചര്യത്തിലാണ് ഈ ദിവസങ്ങളിൽ നിയമമന്ത്രി പി. രാജീവ് അടക്കമുള്ളവർ വിദേശത്തു പോയത്.
ഇപ്പോൾ യുഎഇ സന്ദർശനത്തിലുള്ള പി. രാജീവ് മടങ്ങിയെത്തിയ ശേഷം 18 മുതൽ 25 വരെ സ്വിറ്റ്സർലൻഡിലേക്കു പോകും. വൻ ഉദ്യോഗസ്ഥ പരിവാരവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ജനുവരി 20 മുതൽ 24 വരെ സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാനാണ് രാജീവിന്റെ യാത്ര.