നിയമഭേദഗതിയോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും: മന്ത്രി ജോർജ് കുര്യൻ
Wednesday, January 15, 2025 2:22 AM IST
മുനന്പം: വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി നടപ്പിലാക്കുന്നതോടെ മുനമ്പം ഉൾപ്പെടെയുള്ള വഖഫ് അധിനിവേശങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുനന്പം ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരത്തിന് പിന്തുണയറിയിക്കാൻ എത്തിയതായിരുന്നു മന്ത്രി.
ഭൂസമരത്തിന് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും പിന്തുണ ഉണ്ടാകുമെന്നും വിജയംവരെ ഒപ്പമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജെയ്സൺ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.