പി.കെ. ഫിറോസിനെതിരായ കോടതി നടപടി താത്കാലികമായി മരവിപ്പിച്ചു
Wednesday, January 15, 2025 2:22 AM IST
കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരേയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിയമസഭാമാര്ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.