മാധ്യമങ്ങള്‍ ഹെലി കാം ഉപയോഗിക്കുന്നതിന് വിലക്ക്
Wednesday, January 15, 2025 2:21 AM IST
കൊച്ചി: മാധ്യമങ്ങള്‍ ശബരിമലയില്‍ ഹെലി കാം ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി.
പ്രത്യേക സുരക്ഷാമേഖലയായതിനാല്‍ ഇവിടെ ഹെലികാം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍. കെ. നരേന്ദ്രന്, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.