അന്‍വറിനെതിരേ പി. ശശിയുടെ നാലാമത്തെ വക്കീല്‍ നോട്ടീസ്
Wednesday, January 15, 2025 2:22 AM IST
തലശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നിയമസഭയില്‍ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി.വി. അന്‍വറിന്റെ പരാമര്‍ശത്തില്‍ വീണ്ടും വക്കീല്‍ നോട്ടീസ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണു പി.വി. അൻവറിനെതിരേ നിയമ നടപടിയുമായി രംഗത്തുവന്നിട്ടുള്ളത്. അന്‍വറിനു പി.ശശി അയയ്ക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്.